ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് ആനുകൂല്യങ്ങള്‍ പ്രഖ്യാപനങ്ങള്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. ഏറെക്കാലമായി തടഞ്ഞുവച്ചിരുന്ന ലീവ് സറണ്ടര്‍ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പണമായി നല്‍കും. മറ്റുള്ളവര്‍ക്ക് പി.എഫില്‍ ലയിപ്പിക്കും. സര്‍വീസ് പെന്‍ഷന്‍ കുടിശിക മൂന്നാംഗഡുവായി 628 കോടി അനുവദിച്ചു. എന്‍എച്ച്എം, ആശ പ്രവര്‍ത്തകരുടെ ശമ്പളത്തിനും ഓണറേറിയത്തിനും 40 കോടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
റബര്‍ താങ്ങുവില 180 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 170 രൂപയില്‍ നിന്ന് പത്ത് രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സബ്സിഡിക്കായി 14.48 കോടി രൂപയും അനുവദിച്ചു.
leave surrender kerala government employees