electoral-bond

ഇലക്ടറല്‍ ബോണ്ടിന്‍റെ ആല്‍ഫാന്യൂമറിക് നമ്പറുകള്‍ ഉള്‍പ്പടെ എല്ലാവിവരങ്ങളും പുറത്തവിട്ട് വ്യാഴാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍  എസ്ബിഐക്ക് സുപ്രീംകോടതി നിര്‍ദേശം. ഉത്തരവിട്ടാല്‍ മാത്രമേ ഓരോ വിവരങ്ങളും പുറത്തുവിടൂ എന്ന സമീപനം ശരിയല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘാടനാ ബെഞ്ച് വിമര്‍ശിച്ചു. എസ്ബിഐ വിവരങ്ങള്‍ നല്‍കുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനും സുപ്രീംകോടതി ഉത്തരവിട്ടു.   

ഇന്നും എസ്ബിഐക്ക് സുപ്രീംകോടതിയില്‍ നല്ലദിനമായിരുന്നില്ല. ഇലക്ടറല്‍ ബോണ്ടിന്‍റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ പറഞ്ഞത് ആള്‍ഫാ ന്യൂമറിക് നമ്പരുകള്‍ ഉള്‍പ്പടെയാണ് എന്ന് എസ്ബിഐയോട്  സുപ്രീംകോടതി കടുപ്പിച്ചു പറഞ്ഞു . ഭാവിയില്‍ വിവാദങ്ങളുണ്ടാകാതിരിക്കാന്‍ ആള്‍ഫാന്യൂമറിക് നമ്പരുകളും സീരിയല്‍ നമ്പരും ഉള്‍പ്പടെ സമര്‍പ്പിക്കണം.ഒരു വിവരങ്ങളും സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കി വേണം എസ്ബിഐ സത്യവാങ്മൂലം നല്‍കാന്‍ . ഇടക്കാല ഉത്തകവ് വന്ന 2019 ഏപ്രില്‍ മുതല്‍ അന്തിവിധി പറഞ്ഞ് 2024 ഫെബ്രുവരി വരെയുള്ള ഇലക്ടറല്‍ ബോണ്ടുകളുടെ സമ്പൂര്‍ണ വിവരം നല്‍കാനാണ് ഉത്തരവിട്ടത്.

ആള്‍ഫാന്യൂമറിക് നമ്പരുകള്‍ ബോണ്ടിനോട് ഒപ്പം ഉണ്ടെന്നും അത് നല്‍കുന്നതിന് തടസമില്ലെന്നും കേസ് പരിഗണിച്ചപ്പോളെ  എസ്ബിഐയ്ക്ക് വേണ്ടി ഹരീഷ് സാല്‍വേ  പറഞ്ഞു.  പുറത്തുവരുന്ന കണക്കുകള്‍ വളൊച്ചൊടിക്കപ്പെടുന്നവെന്നും കോടതിയെ അപഹസിക്കുന്ന തരത്തില്‍ ചിലര്‍ അഭിമുഖങ്ങള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കോടതിക്ക് കഴിയുമെന്നും വിശദാംസങ്ങള്‍ പുറത്തുവരികെയായിരുന്നു ലക്ഷ്യമെന്നും കോടതി മറുപടി പറഞ്ഞു. ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് എന്ന് വ്യവസായ സംഘനകളായ ഫിക്കിയും അസോച്ചവും എതിര്‍ത്തെങ്കിലും   അന്തിമവിധി പറഞ്ഞതിന് ശേഷമാണ് നിങ്ങള്‍ കോടതിയെ സമീപിക്കുന്നത് ചീഫ് ജസ്റ്റീസ് മറുപട നല്‍കി.

Supreme Court Directs SBI To Disclose All Electoral Bond Data Available With It Including Unique Alphanumeric Numbers