ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒരുലക്ഷത്തിലേറെ ഇരട്ട വോട്ടുണ്ടെന്ന പരാതി പരിശോധിച്ചപ്പോള്‍ 390 എണ്ണം മാത്രമാണ് കണ്ടെത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫിസര്‍. ഇക്കാര്യം പരാതി ഉന്നിച്ച സിറ്റിങ് എം.പിയെ അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ ഒരു ലക്ഷത്തോളം ഇരട്ട വോട്ടുണ്ടെന്ന പരാതി സിറ്റിംങ് എം.പി.അടൂര്‍ പ്രകാശാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. പരിശോധനയില്‍ 390 എണ്ണം കണ്ടെത്തി. ഇതില്‍ ഇരട്ടകാര്‍ഡുകളും മരിച്ചവരുടെ പേരിലുള്ള കാര്‍ഡും സ്ഥലം മാറിപോയവര്‍ പട്ടികയില്‍ തുടരുന്നതും ഉള്‍പ്പെടുന്നു. 20 നിയോജകമണ്ഡലങ്ങളിലെയും നിരന്തര പരിശോധനയിലൂടെ 2,94,133 തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദാക്കി.
മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചത് സംബന്ധിച്ച് 2038 പരാതികള്‍ കമ്മിഷന് ലഭിച്ചു ഇതില്‍ 1927 എണ്ണം ശരിയായ പരാതികളാണെന്ന് കണ്ടെത്തി തുടര്‍ നടപടികളാരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ഭരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന പരാതി അന്വേഷണത്തിന് കീഴിലാണ്. ഇത്തരം കാര്‍ഡുകള്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഉപയോഗിക്കനാവില്ലെന്ന് നൂറുശതമാനം ഉറപ്പാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു. സാമൂഹക മാധ്യമങ്ങള്‍ വഴിയുള്ള വ്യാജപ്രചരണം ശക്തമായി തടയുമെന്നും സന്‍ജയ് കൗള്‍ അറിയിച്ചു.
Election officer about Adoor Prakash complaint