വൈദേകം–നിരാമയ ബന്ധം നിഷേധിക്കാതെ എല്‍ഡിഎഫ് ഇ.പി.ജയരാജന്‍. വൈദേകത്തില്‍ തന്‍റെ ഭാര്യയ്ക്ക് ഓഹരിയുണ്ട്. അതില്‍ എന്താണ് തെറ്റ്?. ഓഹരി വില്‍ക്കാന്‍ തന്‍റെ ഭാര്യ ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യയ്ക്ക് നിരാമയയില്‍ ഓഹരിയുണ്ടോയെന്ന് അറിയില്ലന്നും രാജീവ് ചന്ദ്രശേഖറിന്‍റെ കൂടെ ഇരിക്കുന്ന തന്‍റെ ഭാര്യയുടെ പടം മോര്‍ഫ് ചെയ്തതെന്നും ഇ.പി.പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പുനര്‍ജനി പദ്ധതിക്ക് പിരിച്ച പണംകൊണ്ട് വീടുകള്‍ നിര്‍മിച്ചില്ല. സതീശന്‍ നല്‍കിയ വീടുകള്‍ പലതും സ്പോണ്‍സര്‍മാരുടെ സംഭാവനയെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.
Jayarajan denies any links to Chandrasekhar's business, dismissing rumors and investigations