കേജ്‌രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പൊലീസ് ആരെയും അകത്തേക്ക് വിടുന്നില്ലെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് പറഞ്ഞു. കേജ്‌രിവാളിന്റെ വീടിനുമുന്നിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച്.
അരവിന്ദ് കേജ്‌രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ഇ.ഡി. കേജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.ഡി. ഉയര്‍ത്തിയത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ കേജ്‍രിവാള്‍ ആണ്. സൗത്ത് ഗ്രൂപ്പില്‍നിന്ന് കേജ്‍രിവാള്‍ കോഴ ചോദിച്ചുവാങ്ങി. 100 കോടി കോഴ നല്‍കിയ സൗത്ത് ഗ്രൂപ്പിന് 600 കോടി ലാഭമുണ്ടായി. അഴിമതിക്ക് തെളിവുകളും സാക്ഷിമൊഴികളുമുണ്ട് എന്നും ഇ.ഡി. പറഞ്ഞു. അതേസമയം അറസ്റ്റിന്‍റെ ആവശ്യകത വ്യക്തമാക്കണമെന്ന് കേജ്‍രിവാളിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അധികാരം വെറുതെ ഉപയോഗിക്കാവുന്നതല്ല. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യമാണെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു.
Arvind Kejriwal's family under house arrest," says AAP