മദ്യനയ കേസിലെ സത്യം നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത. 250 റെയ്ഡുകൾ നടത്തിയിട്ടും പണം എവിടെപ്പോയി? നേതാക്കളുടെ വീടുകളില്‍ നടത്തിയ പരിശോധനകളില്‍ ഒരു രൂപ പോലും ഇഡിക്ക് കണ്ടെത്താനായില്ല. എല്ലാക്കാര്യങ്ങളും നാളെ കോടതിയിൽ പറയും. ഇഡി കസ്റ്റഡിയിലുള്ള കേജ്രിവാളിന്റെ സന്ദേശമാണ് സുനിത വായിച്ചത്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കേജ്രിവാളിനുണ്ടെന്നും സുനിത മാധ്യമങ്ങോട് പറഞ്ഞു. നാളെ ഇഡി കസ്റ്റഡിക്കാലാവധി അവസാനിക്കുന്നതിനാൽ ഉച്ചയോടെ കേജ്രിവാളിനെ റോസ് അവന്യു കോടതിയിൽ ഹാജരാക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Arvind Kejriwal to reveal truth in court tomorrow says his wife Sunita