gold-jewellery

ഗ്രാമിന് ഇന്ന് 75 രൂപ കൂടിയതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയായി. ചൊവ്വാഴ്ച 200 രൂപ പവന് കുറഞ്ഞതിന് പിന്നാലെയാണ് വില അന്‍പത്തിയൊന്നായിരം കടന്നത്. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിയതുമാണ് വില വര്‍ധനയ്ക്ക് പിന്നില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് ഏകദേശം ആറായിരത്തിലധികം രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. മാര്‍ച്ച് 29ന് അരലക്ഷം രൂപ കടന്ന് കുതിക്കുന്ന സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.    

 

gold price crosses 51,000