സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെലോ അലര്‍ട് പുറപ്പെടുവിച്ചു. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെല്‍സ്യസാണ് താപനില. കോഴിക്കോട് 38 ഉം പത്തനംതിട്ടയിലും ആലപ്പുഴയിലും 37 ഡിഗ്രി സെല്‍സ്യസ് വരെയും താപനില രേഖപ്പെടുത്തി. ചൂട് ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
IMD issued heat warning in 11 districts, Kerala