poll-manifest-congress-05
  • 'സര്‍ക്കാര്‍–പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനം ഒഴിവാക്കും'
  • 'കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക്'
  • 'വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ'
നീതി അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും സര്‍ക്കാര്‍–പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കുമെന്നും പത്രികയില്‍ പറയുന്നു. പട്ടികജാതി–പട്ടികവര്‍ഗ– ഒബിസി സംവരണം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയിലുണ്ട്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ന്യായ് യാത്രയിലെ അഞ്ച് ഗ്യാരന്‍റികളും പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പത്രിക കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി നാളെ മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.