സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡുയരെ എത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Gold price crossed 52,000 for 8 grams