കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരിൽ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ പൊലീസ് കേസെടുത്തു. ഷാഫി മലബാർ എന്ന ഫെയ്സ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മർക്കസിന്റെ പേരും സീലും ഉള്ള ലെറ്റർ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്.
കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പ്രചാരണം. കാന്തപുരത്തിന്റെ ചിത്രം പതിച്ച പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്. ഏപ്രിൽ ഒന്നാം തീയതിയാണ് സോഷ്യൽ മീഡിയയിലിലെ വ്യാജ പ്രചാരണം മർക്കസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അന്നുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രചാരണം വീണ്ടും തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
false propaganda in the name of kanthapuram ap abubakar musliyar police registered a case