• അന്വേഷണം ഏകപക്ഷീയമെന്ന് കോടതി
  • 'ബാഹ്യ ഇടപെടലുണ്ടായി'
  • 'അഭിപ്രായസ്വതന്ത്ര്യം ഭരണഘടനാ അവകാശം'

കാസര്‍കോട്  ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രമയ്ക്ക് എതിരായ നടപടി റദ്ദാക്കി ഹൈക്കോടതി.  കാസര്‍കോട് കോളജില്‍നിന്ന് സ്ഥലംമാറ്റിയതിന് എതിരെയായിരുന്നു ഹര്‍ജി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലും താല്‍പര്യവുമുണ്ടായെന്ന് കോടതിയുടെ നിരീക്ഷണം. ഒരാളുടെ അഭിപ്രായസ്വതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും നടപടിയെടുത്ത് അത് ഹനിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും കോടതി പറഞ്ഞു. എസ്.എഫ്.ഐയുടെ പരാതിയിലായിരുന്നു ഡോ.രമയെ സ്ഥലം മാറ്റിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Kerala HC quashes action transfer of Dr. Rema