Will-Pension-Effect-Vote

സംസ്ഥാനത്ത് പെന്‍ഷന്‍ മുടങ്ങിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വോട്ട് ശതമാനത്തെ ബാധിക്കുമോ? ഇലക്ഷനില്‍ ഇക്കാരണം എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ പ്രീപോള്‍ സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത്  എല്‍ഡിഎഫിനെ തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് 42 ശതമാനം പേരുടെ അഭിപ്രായം.

pension-delay

 

modi-govt-perfomance

നാള്‍ക്കുനാള്‍ വിവാദങ്ങളില്‍പ്പെടുമ്പോഴും മോദി സര്‍ക്കാരിന്‍റെ ഭരണം നല്ലതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുന്നു. വളരെ നല്ലത് എന്ന് അഭിപ്രായപ്പെട്ടത് 6 ശതമാനം ആളുകള്‍. ഭരണത്തില്‍ തൃപ്തരായി ശരാശരി എന്ന അഭിപ്രായം രേഖപ്പെടുത്തിയത് 34 ശതമാനം ആളുകള്‍. 19 ശതമാനം പേരെ സംബന്ധിച്ചിടത്തോളം ഭരണം മോശം. 

opposition-perfomance-845

 

kerala-govt-perfomance-1

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനും കേന്ദ്രത്തിലെ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടോ? പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഭൂരിപക്ഷം ആളുകളും തൃപ്തരാണ്.സര്‍വേയില്‍ പങ്കെടുത്ത 16 ശതമാനം ആളുകള്‍ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം വളരെ നല്ലത് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 50 ശതമാനം ആളുകള്‍ നല്ലത് എന്നും രേഖപ്പെടുത്തി. 

pm-kerala-visit-01

 

central-govt-Kerala-Govt

സംസ്ഥാനത്തിന്‍റെ ഭരണമികവും പരാജയങ്ങളും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? സംസ്ഥാന ഭരണം വിലയിരുത്തിയാകും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍  പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ സംസ്ഥാനത്തെ ഭരണം ബാധിക്കില്ലെന്നാണ് 30 ശതമാനം പേരുടെ വിലയിരുത്തല്‍

 

നരേന്ദ്രമോദിയുടെ തുടര്‍ച്ചയായുണ്ടായ കേരള സന്ദര്‍ശനങ്ങള്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ സഹായിക്കുമെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ പ്രീപോള്‍ സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അത്തരത്തില്‍ സ്വാധീനിക്കില്ലെന്ന് 44 ശതമാനം പേര്‍ പറയുന്നു. 

 

സാമ്പത്തികമായി കേരളത്തെ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് 49 ശതമാനം ആളുകളുടെ അഭിപ്രായം.  എന്നാല്‍ അത്തരത്തില്‍ ഒരപ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് 38 ശതമാനം ആളുകള്‍ പറയുന്നു.

 

Pension Delay Will Impact LDF, Manorama News-VMR Pre-poll Survey