the-kerala-story-3

വിവാദമായ 'കേരള സ്റ്റോറി' സിനിമ താമരശേരി രൂപതയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. രൂപതയ്ക്കു കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികളെ ബോധവത്കരിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയവത്കരിക്കുകയല്ലെന്നുമാണ് കെസിവൈഎംന്‍റെ വിശദീകരണം. തലശേരി രൂപതയിലെ കെസിവൈഎം ആദ്യം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രൈസ്തവ സഭയ്ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. യുഡിഎഫും എല്‍ഡിഎഫും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.

 

 

Thamarassery dioceses to screen 'The Kerala Story'