manoj-family-against-kerala

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊച്ചി കോര്‍പറേഷനിലെ താല്‍ക്കാലിക ശുചീകരണത്തൊഴിലാളിയും തേവര സ്വദേശിയുമായ മനോജ് ഉണ്ണിയാണ് മരിച്ചത്. എന്നാല്‍ മനോജിന്റെ മരണത്തിനു കാരണം പൊലീസിന്റെ പിഴവാണെന്ന് കുടുംബം ആരോപിച്ചു. ഗതാഗതം തടഞ്ഞത് നേര്‍ത്ത പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചെന്ന് മരിച്ച മനോജിന്റെ സഹോദരി. ബാരിക്കേഡോ വടമോ ആയിരുന്നെങ്കില്‍ മനോജ് മരിക്കില്ലായിരുന്നുവെന്ന് ചിപ്പി മനോരമ ന്യൂസിനോട് പറഞ്ഞു.

Manoj family against Kerala Police