thrissur-pooram-02

കാത്തിരുന്നപൂരം കണ്‍മുന്നിലെത്തിയതിന്‍റെ ആവേശത്തില്‍ തൃശൂര്‍ നഗരം. വടക്കുന്നാഥക്ഷേത്രത്തിലേക്കുള്ള ചെറുപൂരങ്ങളുടെ വരവ് ആരംഭിച്ചു. രാവിലെ അഞ്ചിന് തുടങ്ങിയ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തെക്കേ ഗോപുര നടയിലെത്തി ചെറുപൂരങ്ങളുടെ വരവിന് തുടക്കമിട്ടു. അല്‍പസമയത്തിനകം ചെമ്പൂക്കാവ് എത്തും. തുടര്‍ന്ന് കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ട് കാവ്, അയ്യന്തോള്‍, നൈതലക്കാവ് തുടങ്ങിയ പൂരങ്ങളും എത്തും. 

വാദ്യഘോഷം തീർക്കുന്ന മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നോടെ തുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളും. ലോകത്തിലെ ഏറ്റവും വലിയ വാദ്യമേളയായ ഇലഞ്ഞിത്തറമേളം രണ്ടുമണിയോടെ തുടങ്ങും. അഞ്ചുമണിയോടെ തെക്കോട്ടിറക്കം. പിന്നെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുടമാറ്റം. എഴുന്നള്ളിപ്പുകൾ രാത്രിയിലും ആവർത്തിക്കും. പുലർച്ചെ മൂന്നിന് വെടിക്കെട്ട് നടക്കും. 

 

Thrissur Pooram updates