മോര്‍ഫ് ചെയ്ത വിഡിയോ പരാമര്‍ശത്തില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് വക്കീല്‍നോട്ടിസയച്ച് ഷാഫി പറമ്പില്‍. 24 മണിക്കൂറിനുള്ളില്‍ ശൈലജ മാപ്പുപറയണമെന്നാണ് ആവശ്യം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴക്കുന്നു. ആരോപണങ്ങൾ തെറ്റാണ്. വോട്ടർമാർക്കിടയിൽ സൽപേര് നശിപ്പിക്കാനാണ് ശ്രമം. പാനൂർ ബോംബ് സ്‌ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ.
'Apologize within 24 hours'; Shafi's lawyer notice to Shailaja