modi-congress-reservation-2
  • 'സംവരണം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു'
  • 'സംരക്ഷിക്കാന്‍ കഴിവുള്ളത് ബിജെപിക്ക് മാത്രം'
  • 'ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും കോണ്‍ഗ്രസ് കൊള്ളയടിക്കും'

മതത്തിന്‍റെ പേരില്‍ സംവരണം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്‍റെ പഴയ പ്രകടന പത്രികകളിലും മതസംവരണം വാഗ്ദാനം ചെയ്തിരുന്നു. ഭരണഘടന ഭേദഗതി ചെയ്ത് സംവരണം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും മോദി ആരോപിച്ചു. സംവരണം സംരക്ഷിക്കാന്‍ ബിജെപിക്കേ കഴിയുകയുള്ളൂ. ഇടത്തരക്കാര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണെന്നാണ് സാം പിത്രോദ പറയുന്നത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും കോണ്‍ഗ്രസ് കൊള്ളയടിക്കുമെന്നും പൈതൃകസ്വത്തും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും മോദി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Congress want to implement religious reservation; alleges PM Modi