modi-2

 

രാമക്ഷേത്ര നിര്‍മാണത്തെപ്പറ്റി പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ  പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റ ചട്ടലംഘനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിട്ടുനിന്നത് രാമനെ അപമാനിക്കലാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

മോദിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നും സാധാരണ പരാമർശത്തിന്റെ പേരിൽ നടപടി സാധ്യമല്ലെന്നും കമ്മീഷന്‍ വിലയിരുത്തി. താലിബാൻ അഫ്ഗാനിൽ ഭരണം ഏറ്റെടുത്തതിന് ശേഷം അവിടെ നിന്നും സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക്  സർക്കാർ കൊണ്ടുവന്നുവെന്ന  പരാമർശവും  ചട്ടലംഘനം അല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

 

പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന ആദ്യഘട്ട പരാതികള്‍ മാത്രമാണ് കമ്മീഷന്‍ പരിശോധിച്ചത്. എന്നാല്‍ രാജസ്ഥാനില്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന 

Code Of Conduct Is Not Violated By Narendra Modi;Says Election Commision