shafi-vadakara-udf-27
  • 'സിപിഎം വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചു'
  • 'വോട്ടെടുപ്പ് മന്ദഗതിയിലായതില്‍ തിര.കമ്മിഷന്‍ മറുപടി പറയണം'
  • 'ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന'

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. ഇല്ലാത്ത കാര്യമാണ് കെ.കെ. ശൈലജ പറയുന്നത്. കാഫിര്‍ എന്നാരെയും വിളിച്ചിട്ടില്ല. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സിപിഎം ആണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും ഷാഫി ആരോപിച്ചു. വോട്ടെടുപ്പ് മന്ദഗതിയിലായതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണം. യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണിത് സംഭവിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Shafi Parambil rejects communal polarisation allegations during campaign in Vadakara