താന്‍ എല്‍ഡിഎഫില്‍പോകുമെന്ന് സ്വപ്നം കാണാന്‍ നന്ദകുമാറിനേ പറ്റൂ എന്ന് ശോഭ സുരേന്ദ്രന്‍. 2016ല്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിച്ചു എന്ന ആരോപണം അവജ്ഞയോടെ തള്ളുന്നു. ഞാന്‍ പാലക്കാട് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയായിരുന്നു. ബിജെപിയിലും ഉയര്‍ന്ന സ്ഥാനത്തായിരുന്നു. അക്രമം നടത്തുന്ന സ്വേച്‌ഛ്വാധിപത്യമുള്ള പാര്‍ട്ടിയില്‍നിന്ന് പോരാന്‍ ഇപി ജയരാജന്‍ ആഗ്രഹിച്ചിരിക്കാം. മുഖ്യമന്ത്രിയുടെ ഇടപെടലാകാം ഇപി പിന്‍മാറാന്‍ കാരണം. ജയകൃഷ്ണൻ മാസ്റ്ററെയും ടിപി ചന്ദ്രശേഖരനേയും കൊന്ന പാർട്ടിയാണ്. അതു കൊണ്ടാകാം ജയരാജൻ അസ്വസ്ഥനായത്. ഞാന്‍ ജയരാജനുമായി ചര്‍ച്ച നടത്തുന്നത് സംസ്ഥാന അധ്യക്ഷന് അറിയാം.