navakerala

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം. കോഴിക്കോട്–ബെംഗളൂരു റൂട്ടില്‍ ഞായറാഴ്ച സര്‍വീസ് തുടങ്ങും. പുലര്‍ച്ചെ നാലിന് കോഴിക്കോട്ട് നിന്ന് പുറപ്പെടും, 11.35ന് ബെംഗളൂരുവില്‍ എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് തിരിച്ച്, കോഴിക്കോട്ട് രാത്രി 10.05ന് എത്തും. കല്‍പറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരുവിലെ സാറ്റ്‌ലെറ്റ്, ശാന്തിനഗര്‍ എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസ് നാളെ കോഴിക്കോട്ടേക്ക് തിരിക്കും.

Navakerala Bus will start service on May 5