chandy-vaccine-oc-01
  • 'ചികില്‍സ വിവാദമാക്കിയവര്‍ മാപ്പുപറയണം'
  • 'ഇനിയൊരു മകനും ഈ സ്ഥിതി വരരുത്'
  • ഫേസ്ബുക്ക് ലൈവിലെത്തി ചാണ്ടി ഉമ്മന്‍

മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് കോവിഡ് വാക്സീന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്നാണെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ചികില്‍സ വിവാദമാക്കിയവര്‍ മാപ്പുപറയണമെന്നും ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കാലം സത്യം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലവുമായി ബന്ധപ്പെട്ട വാര്‍ത്തയെത്തുടര്‍ന്നാണ് ചികില്‍സാവിവാദം വീണ്ടും ചര്‍ച്ചയാക്കി ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. 

 

Chandy Oommen on Oommen Chandy's treatment aid row