kangana-bjp

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റനൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുമാണ് താരം മല്‍സരിക്കുന്നത്. പ്രചരണത്തിനിടയിലെ കങ്കണയുടെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. അമിതാഭ് ബച്ചനുമായി സ്വയം താരതമ്യം ചെയ്തുകൊണ്ടുളള കങ്കണയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താരത്തിന് പ്രസ്താവനയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്‍റെ മുന്നോട്ടുളള സിനിമാജീവിത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

 

രാഷ്ട്രീയത്തിലേക്ക് കടന്നുവെങ്കിലും താന്‍ ഉടനെയൊന്നും സിനിമ വിടില്ലെന്നാണ് കങ്കണ പറയുന്നത്. ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം തന്‍റെ അഭിനയജീവിതത്തെ കുറിച്ച് വ്യക്തമാക്കിയത്. തന്‍റെ നിരവധി സിനിമകള്‍ പെന്‍ഡിങ്ങാണെന്നും അതു പൂര്‍ത്തിയാക്കാതെ അഭിനയമേഖല വിടില്ലെന്നും കങ്കണ പറഞ്ഞു. അഭിനയജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ കങ്കണയ്ക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. 

 

ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്റെ തിരക്കിലാണ് കങ്കണയെങ്കിലും റിലീസ് ചെയ്യാനിരിക്കുന്ന 'എമര്‍ജന്‍സി' എന്ന ചിത്രത്തിന്‍റെ ആകാംക്ഷയും കങ്കണയ്ക്കുണ്ട്. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയായാണ് താരം എത്തുന്നത്. ഇന്ദിര ഗാന്ധിയുടെ വേഷത്തിലുളള കങ്കണയുടെ ചിത്രങ്ങള്‍ സോഷ്യലിടത്ത് ശ്രദ്ധനേടിയിരുന്നു.

'Cannot Leave Industry As Films Are Pending': BJP Candidate Kangana Ranaut