kharge-helicopter

രാഹുൽ ഗാന്ധിയുടേതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ ഹെലികോപ്റ്ററിലും പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നലെ ബീഹാറിലെ സമസ്തിപൂരിൽ വച്ചായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും എൻഡിഎ നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കാത്തത് എന്തെന്നും കോൺഗ്രസ് ചോദിച്ചു.

 

പോളിംങ് ശതമാനം പുറത്തുവിടുന്നതിലെ കാലതാമസം, വിദ്വേഷ പ്രചാരണങ്ങളിൽ  നടപടി എന്നിവയെ ചൊല്ലി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ കൊമ്പ് കോർക്കൽ തുടരവെയാണ് ഹെലികോപ്റ്ററിലെ പരിശോധന.ബീഹാറിലെ സമസ്തിപൂരിൽ പ്രചാരണ റാലിക്ക് എത്തിയപ്പോഴാണ് ഖർഗെ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ബീഹാർ പൊലീസും പരിശോധന നടത്തിയത്. പ്രതിപക്ഷ നേതാക്കളെ കുടുക്കാനും സംശയനിഴലിൽ നിർത്താനുമാണ് ശ്രമമെന്നു. oഎൻ ഡി എ നേതാക്കളുടെ വാഹനങ്ങളിൽ പരിശോധന നടത്താത്തത് എന്തെന്നും കോൺഗ്രസ് ചോദിച്ചു.

 

ഏപ്രിൽ 15 ന്  വയനാട്ടിലേക്ക് പോകും വഴി നീല​ഗിരിയിൽ വച്ച് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിന് മുമ്പ് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും  പരിശോധിച്ചിരുന്നു.

Congress Claims Mallikarjun Kharge's Helicopter Checked In Bihar