പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരമിക്കൽ പ്രായം ഉന്നയിച്ചുള്ള കേജ്‌രിവാളിന്റെ വിമർശനത്തിൽ പതറി ബിജെപി. മുതിർന്ന ബിജെപി നേതാക്കളെ മോദിയും അമിത് ഷായും ചേർന്ന് ഒതുക്കിയെന്നുള്ള കേജ്‌രിവാളിന്റെ വാക്കുകളുടെ മൂർച്ച പ്രതീക്ഷിച്ചതിന്റെ പതിന്മടങ്ങാണ്. പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ കടന്നാക്രമണമാണ് ബിജെപി കേജ്‌രിവാളിനുനേരെ തുടങ്ങിയിരിക്കുന്നത്. 

മംഗല്യസൂത്രം, പാരമ്പര്യസ്വത്ത്, മുസ്‌ലിംകൾക്ക് കൂടുതൽ സംവരണം, സാം പിത്രോദയും മണി ശങ്കർ അയ്യറും പ്രസ്താവനകളിലൂടെ ബിജെപിക്ക്‌ നൽകിയ ആയുധങ്ങൾ. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയും കടന്നാക്രമിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രചാരണങ്ങൾ ഇനി കേജ്‌രിവാളിലും ആം ആദ്മി പാർട്ടിയിലുംകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. കേജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ഇനിയും 20 ദിവസം ബാക്കിയുണ്ട്. എല്ലാം ദിവസവും മാധ്യമങ്ങളെക്കണ്ട് കേജ്‌രിവാൾ മോദിക്കെതിരെ വിമർശനം കടുപ്പിക്കും. 75 വയസ്സ് പിന്നിട്ടാൽ മോദി പ്രധാനമന്ത്രി പദത്തിൽനിന്ന് മാറുമോ എന്ന കേജ്‌രിവാളിന്റെ ചോദ്യം ബിജെപിക്ക് അപ്രതീക്ഷിതമായിരുന്നു. അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന വിമർശനം രാഷ്ട്രീയ ആരോപണങ്ങളിൽ പുതിയതാണ്. പ്രധാനമന്ത്രി കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി കഴിഞ്ഞു. കേജ്‌രിവാളിനെ അവസരവാദി, മദ്യപൻ എന്നിങ്ങനെ വിശേഷിപ്പിച്ചുള്ള ബിജെപി നേതാക്കളുടെ വിമർശനത്തിൽ തന്നെ അമർഷം വ്യക്തമാണ് 

വരുംദിവസങ്ങളിലും പരസ്പരമുള്ള ആരോപണ- പ്രത്യാരോപണങ്ങൾക്ക് തുടരും. 

Prime minister Narendra modi's retirement age arvind kejriwal with criticism