domestic-violence-kkd-13

കോഴിക്കോട് നവവധുവിനെ മര്‍ദിച്ചെന്ന പരാതിയില്‍ പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. വരന്‍റെ വീട്ടിലേക്ക് വിവാഹ സല്‍ക്കാരത്തിനായെത്തിയപ്പോഴാണ് വധുവിന്‍റെ ദേഹമാസകലം പരുക്കേറ്റിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് താലിമാല മടക്കി നല്‍കി വേര്‍പിരിയുകയും ചെയ്തു. മേയ് അഞ്ചിന് എറണാകുളത്ത് വച്ചായിരുന്നു വിവാഹം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Domestic Violence; police registers case against Pantheerankavu native