സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ബില്‍തുക കുറയാത്തിന് കാരണമായി സര്‍ക്കാര്‍ നികുതിയും. വൈദ്യുതി ഉല്‍പാദന നികുതി ഏപ്രിലില്‍ യൂണിറ്റിന് പതിനഞ്ചുപൈസയായി ഉയര്‍ത്തി. അതായത് 100 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ സര്‍ക്കാരിന് പതിനഞ്ചുരൂപ നികുതിയും നല്‍കണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഈവര്‍ഷത്തെ ബജറ്റിലെ നികുതിനിര്‍ദ്ദേശങ്ങളില്‍ ആദ്യത്തേതാണ് ഇനി പറയുന്നത്. സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. ഇത് കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. ഇത് യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിക്കുന്നു. ഇതിലൂടെ 24 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ബജറ്റ് നിര്‍ദ്ദേശം ഗാര്‍ഹിക ഉപയോക്കളെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വാദം .ഏപ്രിലില്‍ ഇത് പ്രാവര്‍ത്തികമായപ്പോള്‍ സൗരോര്‍ജം പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവരുടെ ബില്ലില്‍ ഈ നികുതിയും വന്നു. മാസം 100 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ പതിനഞ്ചുരൂപ സര്‍ക്കാരിന് നല്‍കണം. സോളര്‍ പ്ലാന്റ് സ്ഥാപിച്ച ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ബില്‍തുക കുറയാത്തിന് പിന്നില്‍ സര്‍ക്കാര്‍ നികുതിയും കാരണമാണ്.
വീട്ടിലെ ആവശ്യത്തിന് കെ.എസ്.ഇ,ബിയുടെ വൈദ്യുതി എടുക്കാതെ സൗരോര്‍ജം മാത്രം ഉപയോഗിച്ചാലും ഈ നികുതി നല്‍കേണ്ടിവരും. അതേസമയം സൗരോര്‍ജ സംവിധാനം സ്ഥാപിച്ചവരുടെ നിലവിലെ ബിലിങ് രീതി മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന് കെ.എസ്.ഇ.ബി സൂര്യഘര്‍ പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ നൗഷാദ് ഷറഫുദ്ദീന്‍ മനോരമ ന്യൂസിന്റെ ഹെല്‍പ് ഡസ്ക് പരിപാടിയില്‍ വ്യക്തമാക്കി. സോളാര്‍ ബിലിങ് സംബന്ധിച്ച് നാളെയാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ പൊതുതെളിവെടുപ്പ്.
15 Rs/ 100 unit , kerala govt imposed tax on power production