TOPICS COVERED

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും  ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനോടും പ്രസംഗത്തിലെ ചില വാക്കുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ദൂരദര്‍ശന്‍. നേതാക്കളുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പാണ്  വാക്കുകള്‍ ഒഴിവാക്കണമെന്ന ആവശ്യം ദൂരദര്‍ശന്‍ ഉന്നയിച്ചത്. 'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്നതടക്കം രണ്ട് വാക്കൊഴിവാക്കാന്‍ യച്ചൂരിയോട് ആവശ്യപ്പെട്ടപ്പോള്‍ 'മുസ്​ലിംകള്‍' എന്ന പദം ഒഴിവാക്കണമെന്നായിരുന്നു ദേവരാജനോട് ആവശ്യപ്പെട്ടത്.