dk-shivakumar--siddaramaiah-3105
  • ഗുരുതര ആരോപണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി
  • ‘തളിപ്പറമ്പിലെ ക്ഷേത്രത്തിന് സമീപം യാഗം നടന്നു’
  • തന്നെ ഇത്തരം പൂജകള്‍ ബാധിക്കില്ലെന്നും ശിവകുമാര്‍

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ കേരളത്തിൽ ദുർമന്ത്രവാദം നടക്കുന്നുവെന്ന  വെളിപ്പെടുത്തലുമായി പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ.  കേരളത്തിലെ ക്ഷേത്രം കേന്ദ്രീകരിച്ചു ശത്രുഭൈരവി യാഗം ഉൾപ്പടെ നടന്നുവെന്നും ഇതിൽ പങ്കെടുത്തയാളാണ്  രഹസ്യ വിവരം നൽകിയതന്നും ഡി കെ പറഞ്ഞു.

 

ശിവകുമാർ ആരെയാണ് ഉന്നം വെക്കുന്നതെന്നു  വ്യക്തമല്ലെങ്കിലും ഉത്തര മലബാറിലെ ക്ഷേത്രങ്ങളിൽ സ്ഥിരം സന്ദർശകരായ എതിർചേരിയിലെ നേതാക്കളിലേക്കാണ്  ആരോപണം നീളുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കർണാടകയിൽ സർക്കാർ മാറുമെന്നും  നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്നും ബിജെപി നേതാക്കളിൽ നേരെത്തെ അവകാശപ്പെട്ടിരുന്നു. കൈയിൽ പൂജിച്ച ചരട് ഉള്ളതിനാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. 

ENGLISH SUMMARY:

Sacrificial ritual in Kerala to target me, Siddaramaiah: DK Shivakumar