ചിത്രം;ANI
വടക്കേയിന്ത്യയിലെ ഉഷ്ണതരംഗം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ റിമാല്‍ ചുഴലിക്കാറ്റ് പ്രതിരോധവും നാശനഷ്ടങ്ങളും വിലയിരുത്തും. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയും ചര്‍ച്ചയായേക്കും.
അതിനിടെ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം ചെറുക്കാനുള്ള തയ്യാറെടുപ്പുകളും ബി.ജെ.പി ആരംഭിച്ചു. ഇതിനായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതിന്‍റെ വിശദാംശങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ നേരിടാനാണ്തീരുമാനം. നിയമ പോരാട്ടത്തിന് പ്രതിപക്ഷം നീങ്ങിയാല്‍ പ്രതിരോധിക്കുമെന്നും സമൂഹമാധ്യമങ്ങളിലടക്കം വിപുലമായ പ്രത്യാക്രമണം നടത്തുമെന്നും ഉന്നതതലവൃത്തങ്ങള്‍ പറയുന്നു.