TDP Cheif Chandrababu Naidu

എന്‍സിപി അജിത് പവാര്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ തിരിച്ചെത്തുമെന്ന് രോഹിത് പവാര്‍ എം.എല്‍.എ. 12 എംഎല്‍എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും രോഹിത് പവാര്‍ പറഞ്ഞു. മൂന്നാമതും പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തിയേക്കും. ആഭ്യന്തര മന്ത്രി സ്ഥാനം ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം.  വഴങ്ങിയില്ലെങ്കില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി എം.പിമാരെ അടര്‍ത്താനും ആലോചന‌ു‌യുണ്ട്.

സർക്കാർ രൂപീകരണത്തിന് ശ്രമിക്കണോ എന്ന കാര്യത്തിൽ ഇന്ത്യ മുന്നണി ഇന്ന് തീരുമാനമെടുക്കും. വൈകീട്ട് ആറുമണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ  ഖർഗെയുടെ വസതിയിൽ ഇന്ത്യ നേതാക്കൾ യോഗം ചേരും. തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍നിന്ന് അകന്നുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തേക്കും. 

ENGLISH SUMMARY:

Chandrababu Naidu plays his cards right, catapults onto national stage