മന്ത്രിസഭാരൂപീകരണത്തില്‍ എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രിസ്ഥാനത്തിന് സമ്മര്‍ദമുയര്‍ത്തിയേക്കും. ഇല്ലെങ്കില്‍ അഞ്ചുമന്ത്രിസ്ഥാനങ്ങളാണ് ലക്ഷ്യം. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യമാണ് നിതീഷ് കുമാര്‍ മുന്നോട്ട് വെയ്ക്കുന്നത്.
240 സീറ്റുകളുള്ള ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്‍റെയും 12 സീറ്റുകളുള്ള നിതീഷ് കുമാറിന്‍റെയും പിന്തുണയാണ് ശക്തി. എന്‍ഡിഎ സഖ്യത്തില്‍ മല്‍സരിച്ച ഇരുവരുടെയും പാര്‍ട്ടികള്‍ മുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.. എന്നാല്‍ മന്ത്രിസഭയില്‍ പങ്കാളികളാവുമ്പോള്‍ പരമാവധി നേട്ടമുണ്ടാക്കാനാണ് ഇരുപാര്‍ട്ടികളുടെയും ശ്രമം . ഇതിന്‍റെ ഭാഗമായാണ് വിവിധ സമ്മര്‍ദ തന്ത്രങ്ങള്‍ ഉയര്‍ത്താനുളള നീക്കം ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളതിനാല്‍ ടിഡിപിക്കായതിനാല്‍ ആഭ്യന്ത്രരമന്ത്രി സ്ഥാനം ചന്ദ്രബാബു നായിഡു ചോദിച്ചേക്കും. പരമാവധി മന്ത്രിസ്ഥാനങ്ങള്‍ വേണ്ടിയാണ്ആഭ്യന്തരമന്ത്രിസ്ഥാനം എന്ന ആവശ്യം
ആവശ്യങ്ങള്‍ക്ക് ബിജെപി വഴങ്ങുന്നില്ലെങ്കില്‍ ആന്ധ്രയിലെയും തെലങ്കാനയിലേയും എം.പിമാരെ പിളിര്‍ത്താന്‍ ചന്ദ്രബാബു നായിഡു ശ്രമിക്കുവെന്നും വിവരങ്ങളുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന് പ്രത്യേക സംസ്ഥാന പദവി ലക്ഷ്യമിടുന്നത് . എന്നാല്‍ പ്രത്യേക സംസ്ഥാന പദവി നല്‍കുക എന്നത് ഏറെ സങ്കീര്‍ണമായതിനാല്‍ നരേന്ദ്രമോദി അതിന് വഴങ്ങിയേക്കില്ല. എന്നാല്‍ ജെഡിയുവും ടിഡിപിയുമില്ലാതെ സര്‍ക്കാരുണ്ടാക്കുക ബിജെപിക്ക് ബുദ്ധിമുട്ടാണ്.
ഇന്ത്യ സഖ്യത്തിനൊപ്പമുള്ളതില്‍ പാര്‍ട്ടികളില്‍ സീറ്റ് എണ്ണം അധികമുള്ള ആരെയും ബിജെപിക്ക് സ്വന്തമാക്കാനും കഴിയില്ല. 37 സീറ്റുള്ള സമാജ് വാദി പാര്‍ട്ടിയോ, 22 സീറ്റുള്ള ഡിഎംകെയോ ബിജെപിക്കൊപ്പം ഒരിക്കലും പോവില്ല. 29 സീറ്റുകളുള്ള തൃണമുല്‍ കോണ്‍ഗ്രസ് മാത്രമാണ് ബിജെപിക്ക് വിദൂരമായി എന്തെങ്കിലും സാധ്യതയുള്ള പാര്‍ട്ടി. പക്ഷെ നിലവിലെ സാഹചര്യത്തില്‍ മമത ബിജെപിക്കൊപ്പം കൂടിയേക്കില്ല. എന്തായാലും നിതീഷിന്‍റെയും ചന്ദ്രബാബു നായുവിന്‍റെയുമൊക്കെ സമ്മര്‍ദ്ദമൊക്കെ ഇന്ത്യ സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമുണ്ടോ എന്ന് പ്രഖ്യാപിക്കും വരെ മാത്രമാണ്.