ugc-net-logo

പരീക്ഷാ ക്രമക്കേടിൽ വെട്ടിലായി കേന്ദ്രസർക്കാർ. നീറ്റ് വിവാദത്തിന് പിന്നാലെ ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. അന്വേഷണം സിബിഐക്ക് വിട്ടു. വിദ്യഭ്യാസ മന്ത്രി രാജിവക്കണമെന്നും എൻ.ടി.എ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഇന്ന് വിദ്യാഭ്യാസ മന്ത്രാലയം വളയും.

 

നീറ്റിന് പിന്നാലെ പരീക്ഷ നടത്തിപ്പിൽ അത്യന്തം ഗുരുതരമായ വീഴ്ചയാണ് എന്‍.ടി.എക്കും  വിദ്യാഭ്യാസ മന്ത്രാലയത്തിനുo ഉണ്ടായിരിക്കുന്നത്. അത് മറികടക്കാൻ തിരക്കിട്ട ശ്രമത്തിലാണ് സർക്കാർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ജൂൺ 18 ന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയാണ് വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ  സൈബർ സുരക്ഷ വിഭാഗം നൽകിയ ക്രമക്കേട് നടന്നെന്നറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

സുതാര്യതയും പവിത്രതയും ഉറപ്പാക്കാൻ പരീക്ഷ റദ്ദാക്കുന്നു എന്നും പുന പരീക്ഷ വിവരങ്ങൾ അറിയിക്കുമെന്നും പറഞ്ഞ വിദ്യാഭ്യാസ മന്ത്രാലയം വിഷയം സിബിഐ അന്വേഷിക്കും എന്നും പ്രസ്താവനയിലൂടെ  അറിയിച്ചു. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. ബിജെപി സർക്കാരിൻ്റെ അഴിമതിയും അലസതയും  യുവാക്കളുടെ ഭാവി തകർക്കുന്നു എന്നും  നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയായതിന് പിന്നാലെ നെറ്റ്  ക്രമക്കേട് ഭയന്ന് റദ്ദാക്കിയതാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഐസയും എസ്.എഫ്.ഐയും  ജവഹർലാൽ നെഹ്റു സർവകലാശാല സ്റ്റുഡൻസ് യൂണിയനും എന്‍.എസ്.യുവും ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധിക്കും.

ENGLISH SUMMARY:

UGC-NET Cancelled After ‘‘Exam Integrity Compromised’’