ഡൽഹിയിൽ ജീവനെടുത്ത് ഉഷ്ണതരംഗം. മരണം 50 കടന്നതായി വിവരം. ദിൻദയാൽ ആശുപത്രിയിൽ എത്തിയത് 22 മൃതദേഹങ്ങൾ. ചെറിയ ആശുപത്രികൾ ചികിത്‌സ തേടി എത്തിയവരെ കൊണ്ട് നിറഞ്ഞു. ഗുരുതര സാഹചര്യമാണെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ എല്ലാ മാർഗ്ഗങ്ങളും തേടണം എന്നും എല്‍.എന്‍.ജെ.പി ഡയറക്ടർ ഡോക്ടര്‍ സുരേഷ് കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
ഉഷ്ണ തരംഗത്തിൽ കുഴഞ്ഞുവീണ വരെയും മരിച്ചവരെയും കൊണ്ട് ഡൽഹിയിലെ ആശുപത്രികളിലേക്ക് എത്തുന്ന ആംബുലൻസുകളുടെ എണ്ണം ഉയരുന്നു. റോഡുകളിലും ചേരികളിലും കഴിയുന്നവരാണ് ഏറെയും എന്നതിനാൽ ക്യത്യമായ കണക്കില്ല. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ എത്തി മരിച്ചവർ ആണെങ്കിലും പല കേസുകളിലും ആശുപത്രി അധികൃതർ കാരണം വ്യക്തമാക്കാത്തതിനാൽ കണക്കുകളിൽ പെടുന്നില്ല. ഡൽഹിയിൽ ഉഷ്ണ തരംഗത്തിൽ മരണം 58 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്.
ദിൻദയാൽ ആശുപത്രിയിൽ എത്തിയ 22 മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആരും എത്തിയിട്ടില്ല. വിവിധ ഇടങ്ങളിലായി പാലങ്ങൾക്കടിയിലും ഡിവൈഡറുകളിലും കഴിഞ്ഞിരുന്നവരായതിനാലാണ് ഉഷ്ണ തരംഗത്തിൽ ഇവർക്ക് ജീവൻ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ.
സ്ഫ്ദർ ജംഗിലും ആർ എം എല്ലിലും അഞ്ച് വീതവും LNJP യിൽ 4 മരണവും 24 മണിക്കൂറിനെ ഉണ്ടായതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഈ ആശുപത്രികളിൽ എല്ലാം ഗുരുതരാവസ്ഥയിൽ കഴിയുന്ന നിരവധി പേരുണ്ട്. ചികിത്സ തേടിയവരിൽ കൂടുതൽ പേരും തൊഴിലാളികളാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് പനി രൂക്ഷമായി ശരീരം വിറച്ചാണ് കൂടുതൽ പേരും ചികിത്സ തേടിയെത്തുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കണമെന്നും പരമാവധി വീടുകളിൽ ഇരിക്കണമെന്നും ആരോഗ്യവിദഗ്ധർ