അമ്മയേയും മകളേയും വളര്‍ത്തുനായയേയും കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പഞ്ചാബിലെ ബര്‍ണാല ജില്ലയിലാണ് കുല്‍ബിര്‍ മന്‍ സിങ് എന്നയാള്‍ കുടുംബാംഗങ്ങളെ കൊന്നതിന് ശേഷം സ്വയം നിറയൊഴിച്ചുമരിച്ചത്. രാമരാജ്യകോളനിയിലെ വീട്ടില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. 21കാരിയായ മകള്‍ നിമ്രത് കൗറിനെയാണ് ആദ്യം ഇയാള്‍ വെടിവച്ച് കൊന്നത്. ശേഷം 85കാരിയായ അമ്മ ബല്‍വത് കൗറിനേയും വളര്‍ത്തുനായയേയും കൊന്നു. ഇതിനു ശേഷമാണ് ഇയാള്‍ സ്വയം നിറയൊഴിച്ചത്.
കുല്‍ബിര്‍ മന്‍ സിങ് വിഷാദ രോഗിയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഇയാളുടെ മകള്‍ കാനഡയില്‍ നിന്നും മടങ്ങിയെത്തിയത്. സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.