പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ. 292 നഗരങ്ങളിലായി 2,28,757 വിദ്യാർഥികൾ ഓൺലൈനായി പരീക്ഷ എഴുതും.

ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് തലേ ദിവസം രാത്രി റദ്ദാക്കുകയായിരുന്നു. പരീക്ഷ വൈകിപ്പിച്ചാൽ ലീവ് എടുത്ത് തയ്യാറെടുക്കുന്ന ഡോക്ടർമാർ ബുദ്ധിമുട്ടിലാകും, രോഗി ശുശ്രൂഷയെ ബാധിക്കും എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഐഎംഎ അടക്കുള്ള ഡോക്ടർമാരുടെ സംഘടനകൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ച് അടുത്തമാസം പകുതിയോടെ കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനാകുമെന്ന് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.

ENGLISH SUMMARY:

NTA has announced NEET date. Exam will be conducted on August 11 as twos shifts