സിംബാവെക്കെതിരായ ആദ്യ ട്വന്‍റി 20 മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടത്തിന് പിന്നാലെ ശശി തരൂര്‍ എം.പി. നടത്തിയ പ്രതികരണം വിവാദമാകുന്നു. ബി.സി.സി.ഐക്ക് ധാര്‍ഷ്ട്യമാണെന്നും അര്‍ഹിച്ച തോല്‍വിയാണ് ടീമിന്‍റെതെന്നുമായിരുന്നു പ്രതികരണം. ഇന്ത്യയുടെ പരാജയം കോണ്‍ഗ്രസ് ആഘോഷിക്കുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി
ബി.സി.സി.ഐയെയും കേന്ദ്രസര്‍ക്കാരിനെയും ഉന്നമിട്ട് തരൂര്‍ സമൂഹാമാധ്യമത്തില്‍ നടത്തിയ പ്രതികരണമാണ് വിവാദമായത്. തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന ബി.സി.സി.ഐക്ക് ഏറ്റ തിരിച്ചടിയാണ് ഇന്ത്യന്‍ ടീമിന്‍റെ തോല്‍വി. അഹങ്കാരത്തിന് തിരിച്ചടിയേല്‍ക്കുന്നതാണ് ജൂണ്‍ നാലിനും ജൂലൈ ആറിനും കണ്ടതെന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ചുകൊണ്ട് തരൂര്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരാജയം കോണ്‍ഗ്രസ് ആഘോഷിക്കുകയാണെന്ന് BJP കുറ്റപ്പെടുത്തി. മോദിയോടുള്ള വിരോധം കാരണം ഇന്ത്യ തോല്‍ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ട്വന്‍റി 20 ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ പരാജയമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്ന് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
അതേസമയം രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ജയിച്ചതോടെ അഭിനന്ദനവുമായി തരൂര്‍ എത്തി. ടീമിന്‍റെ തിരിച്ചുവരവില്‍ സന്തോഷമെന്നായിരുന്നു പ്രതികരണം. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു.