ജമ്മു കശ്മിരിലെ കത്വയിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നാല് പേർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ തുടരുകയാണ്. സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഇന്ന് വൈകീട്ട് ബദനോട്ട ഗ്രാമത്തിലെ മലമുകളില്‍നിന്ന് ഗ്രനേഡ് ഏറിഞ്ഞശേഷം ഭീകരർ വെടിവയ്ക്കുകയായിരുന്നു. സേനാംഗങ്ങള്‍ ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ നിബിഡ വനത്തിലൊളിച്ചു. പതിവ് പട്രോളിങ്ങിന്‍റെ ഭാഗമായിരുന്ന കരസേനാംഗങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്.