TOPICS COVERED

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഭാവി ശോഭനമെന്ന് മുൻ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് മനോരമ ന്യൂസിനോട്. ആദ്യ ശ്രമത്തിൽ തന്നെ ഒരു രാജ്യം മറ്റൊരു ഗ്രഹത്തിലെത്തുന്നത് ആദ്യമായാണ്. അതിൽ രാജ്യത്തിന് അഭിമാനിക്കാമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. 

രാജ്യത്തെ ആദ്യ ജനറേറ്റീവ് എ.ഐ കോൺക്ലേവിനിടെയാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള തൻ്റെ നിരീക്ഷണങ്ങൾ സ്റ്റീവ് സ്മിത്ത് മനോരമ ന്യൂസിനോട് പങ്കുവെച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ മേഖലയിൽ ആദ്യമായി ഇറങ്ങാൻ ഇന്ത്യക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് സ്റ്റീവ് സ്മിത് പറഞ്ഞു

മംഗൾയാൻ,ചന്ദ്രയാൻ 3 ദൗത്യങ്ങളുടെ വിജയം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നതാണെന്നും സ്റ്റീവ് സ്മിത് നാസയ്ക്ക് വേണ്ടി നാല് തവണയായി 16 ദശലക്ഷം മൈൽ ആണ് സ്റ്റീവ് സ്മിത്ത് ബഹിരാകാശത്ത് സഞ്ചരിച്ചിട്ടുള്ളത്. ഹബിൾ ബഹിരാകാശ ടെലിസ്കോപ്പിൻ്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഏഴ് ബഹിരാകാശ നടത്തവും അദ്ദേഹം നടത്തിയിട്ടുണ്ട്.

Former astronaut steve smith says india's future in space is bright: