TOPICS COVERED

വ്യാജരേഖ വിവാദങ്ങൾക്കിടെ UPSC ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ശേഷിക്കെയാണ് രാജി കത്ത് നൽകിയത്. വ്യക്തി പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നിലവിലെ വിവാദങ്ങളിൽ സർക്കാർ നടപടിക്ക് നിർബന്ധിതമായിരിക്കുന്നു എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.

വ്യാജ രേഖ നൽകി സിവിൽ സർവീസ് നേടിയ IAS ട്രെയിനി പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദം ചെന്നെത്തിനിൽക്കുന്നത് UPSCയിലാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തുന്നതിനിടെയാണ് ചെയർമാന്റെ അപ്രതീക്ഷിതരാജി.  പദവിയിൽ അഞ്ചുവർഷം ശേഷിക്കെയാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മനോജ് സോണി രാജിക്കത്ത് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള സോണി 2017 ൽ UPSC അംഗവും 2023 മെയ് 16 ന് ചെയർമാനും ആവുകയുമായിരുന്നു.എന്നാൽ ഒരുമാസം മുൻപ് നൽകിയ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നുമാണ്   UPSC വ്യത്തങ്ങൾ നൽകുന്ന വിവരം.ഒഴിഞ്ഞുമാറാൻ ആകാത്ത വിധം കുടുങ്ങിയതിനാലാണ് നിലവിലെ വിവാദങ്ങളിൽ സർക്കാർ നടപടി എടുത്തെന്ന് എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും പവിത്രത, പ്രവർത്തനം, സ്വയംഭരണാധികാരം, പ്രൊഫഷണലിസം എന്നിവ 2014 മുതൽ  തകർന്നിരിക്കുന്നു എന്നും നോൺ-ബയോളജിക്കൽ പ്രധാനമന്ത്രി നടപടിക്ക് നിർബന്ധിതനാകുന്നു എന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് വിമർശിച്ചു. NTA ചെയർമാൻ എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.

UPSC chairman Manoj Soni resigns amid Puja Khedkar row: