ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി പുഴയില്‍ തിരച്ചില്‍ തുടങ്ങി. വെള്ളത്തിനടിയില്‍ ലോഹസാന്നിധ്യം കണ്ടെത്താനുള്ള ഉപകരണങ്ങള്‍ എത്തിച്ചു. തിരച്ചില്‍ സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണം. മലയാളി തിരച്ചില്‍സംഘത്തെ കടത്തിവിട്ടില്ല. പൊലീസ് തടഞ്ഞു. പ്രവേശന അനുമതി അര്‍ജുന്‍റെ കുടുംബാംഗങ്ങള്‍ക്ക് മാത്രം.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിവസം. ഇന്ന് ഗംഗാവലി പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. മണ്ണിടിച്ചിലുണ്ടായ അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ജില്ലാഭരണകൂടത്തിന് കൈമാറി .