ഷിരൂരില്‍ മണ്ണിടിച്ചിലിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചെന്ന് ഉത്തര കന്നഡ കലക്ടര്‍  ലക്ഷ്മിപ്രിയ. അപകടത്തിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ വ്യക്തതയില്ലെന്ന് ലക്ഷ്മിപ്രിയ മനോരമ ന്യൂസിനോട് പറഞ്ഞു. ദൃശ്യങ്ങള്‍ കാര്‍മേഘം മൂടിയനിലയില്‍. അപകടശേഷമുള്ള ദൃശ്യങ്ങളില്‍ ചില സൂചനകളുണ്ട്. ഈ സൂചനകള്‍ പ്രകാരമാണ് ഇന്നത്തെ തിരച്ചില്‍, സൈന്യം നേതൃത്വം നല്‍കും.

അതേസമയം, ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട സ്ത്രീയുട മൃതദേഹം പുഴയില്‍ കണ്ടെത്തി. കാണാതായ സന്നിഗൗഡയുടെ  (55) മൃതദേഹമെന്ന് സംശയം.

 

സെക്കന്റുകൾ മാത്രം നീണ്ടു നിന്ന മണ്ണിടിച്ചിലിൽ  ജീവിതത്തിൽ  ഇതുവരെ നേടിയ സകല സാമ്പാദ്യങ്ങളും തകർന്ന് തരിപ്പണമായത്  നിസ്സഹായതോടെ നോക്കി നിൽക്കുകയാണ് ഗംഗാവാലി നദീകരയിലെ കുറെ മനുഷ്യർ. എത്ര വലിയ മഴ പെയ്താലും കരകവിയാത്ത പുഴ പക്ഷെ വൻതോതിൽ മണ്ണ് വീണതോടെ  രൗദ്ര രൂപിയായിമാറി. വെള്ളം ഒന്നടങ്കം കരയിലേക്ക് ഇരച്ചു കയറി  മിന്നൽ പ്രളയമുണ്ടായി.

 

ENGLISH SUMMARY:

Shirur landslide isro satellite images