ശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ മലാശയത്തില്‍ നിന്നും നീക്കം ചെയ്തത് 16 ഇഞ്ച് നീളമുള്ള ചുരയ്ക്ക. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഖജുരാഹോയില്‍ നിന്നും വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു യുവാവ്. പരിശോധനയില്‍ മലദ്വാരത്തിലൂടെയാണ് ചുരയ്ക്ക മലാശയത്തില്‍ എത്തിയതെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഇത് ആന്തരികമായ മുറിവുകളും ഉണ്ടാക്കിയിരുന്നു.
തുടര്‍ന്ന് സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ ഡോക്ടര്‍ നന്ദകിഷോര്‍ യാദവും സംഘവും ചുരയ്ക്ക പുറത്തെടുത്തത്. രോഗി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചുരയ്ക്ക എങ്ങനെയാണ് യുവാവിന്റെ മലാശയത്തിലേക്ക് എത്തിയതെന്ന വിവരം അജ്ഞാതമാണ്. രോഗിയും ഇക്കാര്യം പറഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയതിന് ശേഷമാണ് യുവാവ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും ഡോക്ടര്‍ യാദവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവാവിനെ ചികില്‍സിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്.