kargil

TOPICS COVERED

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് ഇരുപത്തിയഞ്ചാണ്ട്. ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ചെടുത്ത പാക് സൈന്യത്തെ തുരത്തിയ ഓപ്പറേഷന്‍ വിജയ് ല്‍ 527 ധീരജവാന്‍മാരാണ് രാജ്യത്തിനായി വീരമൃത്യുവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദ്രാസിലെ യുദ്ധസ്മാരകത്തില്‍ നടക്കുന്ന ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കും. 

 

കൊടുംശൈത്യത്തിന്‍റെ മറവില്‍ കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നമ്മുടെ സൈനികര്‍ തുരത്തിയിട്ട് ഇന്ന് കാല്‍നൂറ്റാണ്ട്. വിപുലമായ ആഘോഷച്ചടങ്ങുകളാണ് ദ്രാസിലെ യുദ്ധസ്മാരകത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാധിപന്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ ആഘോഷടങ്ങുകളില്‍ പങ്കെടുക്കും. ദ്രാസിലെ ബ്രിഗേഡ് ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രിയെ കരസേനാ മേധാവിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. യുദ്ധസ്മാരകത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് പുറമെ, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കാണും. ലഡാക്കിനെയും ഹിമാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന ഷിംഗുന്‍ ടണലും മോദി ഉദ്ഘാടനം ചെയ്യും. ഏത് കാലാവസ്ഥയിലും ലേയിലേക്ക് യാത്ര സൗകര്യമൊരുക്കുന്ന ടണലാണിത്. രാജ്യവ്യാപകമായി സൈന്യത്തെ അനുമോദിച്ചുകൊണ്ടെത്തിയ ആശംസ കാര്‍ഡുകള്‍ ദ്രാസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൈഗര്‍ഹില്ലും ടോലോലിങ്ങും ദ്രാസും ബട്ടാലിക്കുമടക്കം ഇന്ത്യന്‍ സേന ശക്തമായ പോരാടിയ പ്രദേശങ്ങളിലെല്ലാം ഇന്ന് പ്രത്യേക അനുസ്മരണച്ചടങ്ങുണ്ടാകും

India's prestigious Kargil War victory turns 25: