ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നീണ്ടേക്കും. ഗംഗാവലിപ്പുഴയില്‍ അടിയൊഴുക്ക് ഇന്നലെ ആറ് നോട്സിന് മുകളിലാണ്. ഒഴുക്ക് മൂന്ന് നോട്സിനുതാഴെയെത്തിയാലേ മുങ്ങല്‍വിദഗ്ധര്‍ക്ക് ഇറങ്ങാനാകൂ. ഷിരൂരില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഉത്തര കന്നഡ ജില്ലയില്‍ ഒാറഞ്ച് അലര്‍ട്ടാണ്. സാഹചര്യം അനുകൂലമായാല്‍ ഇന്ന് പുഴയിലിറങ്ങി തിരച്ചില്‍ നടത്തും. രാത്രിയിലെ ഡ്രോണ്‍ പരിശോധനയിലും ലോറിക്കുള്ളില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായില്ല. അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ഷിരൂരിലേക്ക് ഉച്ചയോടെ ഷിരൂരിലെത്തും.