കര്‍ണാടകയിലെ ഷിരൂരിനടുത്ത് കടലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഉടന്‍ സ്ഥലത്തെത്തുമെന്ന് മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ പറഞ്ഞു. കടലില്‍ വീണ് കാണാതായ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നും അതുകൊണ്ട് നിലവില്‍ മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്‍റെ കയ്യില്‍ വള ഉള്ളതിനാല്‍ തിരിച്ചറിയല്‍ എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് പുരുഷന്‍റെ ജീര്‍ണിച്ച മൃതദേഹം ഹൊന്നാവര്‍ കടലില്‍ നിന്നും കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കര്‍ണാടകയിലേക്ക് അദ്ദേഹം യാത്ര തിരിച്ചിട്ടുണ്ട്.