TOPICS COVERED

പഴയ സ്റ്റൈലൊക്കെ വിട്ട് മോഡേണാവാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്. വിദേശരാജ്യങ്ങളിലെ പോലെ ടി ഷർട്ടും കാർഗോ പാന്‍റ്സുമാകും ഇനി രാജ്യതലസ്ഥാനത്തെ പൊലീസിന്‍റെ വേഷം. 

 പഴയ ട്രൗസർ മാറ്റി കേരള പൊലീസിനെ  പാന്റ്സ്  ഇടീപ്പിച്ചത് ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ഇന്നിപ്പോൾ ഡൽഹി പൊലീസും മോഡേണാവാൻ തയാറെടുക്കുകയാണ്.  

കൊടും വെയിലത്തും കൊടും തണുപ്പത്തും പണിയെടുക്കുന്ന ഡൽഹിയിലെ പൊലീസുകാർ, ഇതേ കാക്കി പാന്റും ഷർട്ടും മാറ്റിക്കൊണ്ട് പോളോ ടി ഷർട്ടുകളിലേക്കും ആറ് പോക്കറ്റുള്ള കാർഗോ പാന്റിലേക്കുമാണ് യൂണിഫോം മാറ്റുന്നത്.  എൺപതിനായിരത്തോളം വരുന്ന വരുന്ന ഡൽഹി പൊലീസ് അംഗങ്ങളിൽ യൂണിഫോമിന് പുറമെ ബെൽറ്റിലും തൊപ്പിയിലും ഷൂസിലും വരെ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം.  ടി ഷർട്ടും കാർഗോ പാന്റുമിടുന്ന പൊലീസുകാരെ ഡൽഹിയുടെ നിരത്തുകളിൽ കാണാൻ കുറച്ചുകൂടി സമയമെടുത്തേക്കും. 

Cargo pants and t shirts Delhi police uniform may undergo a makeover: