TOPICS COVERED

മണിപ്പുര്‍ ഇപ്പോഴും ആശങ്കയുടെ മുനയിലാണെന്നും അഭയാര്‍ഥി ക്യാംപുകളിലെ ജീവിതം ഭയാനകമാണെന്നും ഇന്നര്‍ മണിപ്പുര്‍ എംപി ബിമൊല്‍ അകൊയ്ജം. സംഘര്‍ഷങ്ങള്‍ ഒഴിയാത്ത മണിപ്പുരിന്‍റെ പശ്ചാത്തലത്തില്‍ അകൊയ്ജം ഒരുക്കിയ സിനിമയുടെ ആദ്യ പ്രദര്‍ശനം കൊച്ചി കടമക്കുടി ഫിലിം ഫെസ്റ്റിവലില്‍ നടന്നു.

വംശീയ ഏറ്റുമുട്ടുകളുടെയും സംഘര്‍ഷങ്ങളുടെയും വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള മണിപ്പുരിലെ ജീവിതം പറയാനും ഉള്ളുപൊള്ളിക്കുന്ന കാഴ്ച്ചകള്‍ പങ്കുവയ്ക്കാനും ബിമൊല്‍ അകൊയ്ജം എത്തി. പൊക്കാളി പാടങ്ങളും ഉള്‍നാടന്‍ ദൃശ്യഭംഗിയുമുള്ള കടമക്കുടിയിലേയ്ക്ക്. ഫിലിം ഫെസ്റ്റിവല്‍ അതിഥിയായി. കുടുംബത്തിനൊപ്പം. 2023 മേയില്‍ ആരംഭിച്ച കലാപത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ അകൊയ്ജം ചങ്കുപൊട്ടി നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായതാണ്. മണിപ്പുരിലെ മുന്‍കാല സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിഖ്യാതനാടക പ്രവര്‍ത്തകന്‍റെ ജീവിതം പറയുന്ന കുമായ് എന്ന അകൊയ്ജത്തിന്‍റെ സിനിമയുെട ആദ്യ പ്രദര്‍ശനം കടമക്കുടിയില്‍ നടന്നു. മണിപ്പുര്‍ ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്ന് അകൊയ്ജം. 

മണിപ്പുരില്‍ ഭരണകൂടം തകര്‍ന്നടിഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിങ് റബര്‍ സ്റ്റാംപാണെന്നും അകൊയ്ജം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ദുരന്തമേഖല സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. ഉത്തരവാദിത്വം ആരും ഏറ്റെടുക്കാനില്ല അവസ്ഥയാണെന്നും അകൊയ്ജം കൂട്ടിച്ചേര്‍ത്തു.  

Manipur conflict situation remains terrible PM should walk the talk says Bimol Akoijam: