ഇന്ത്യയില്‍ ‘ഖിലാഫത്’സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച അല്‍ഖ്വയ്ദ പ്രചോദിത ഭീകരസെല്‍ തകര്‍ത്ത് ഡല്‍ഹിപൊലീസ്. ജാര്‍ഖണ്ഡ്,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അല്‍ഖ്വയ്‌ദയുമായി ബന്ധമുള്ള 14പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യക്കുള്ളില്‍ ‘ഖിലാഫത്’സൃഷ്ടിക്കുമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഈ ഗ്രൂപ് വലിയതോതിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയിട്ടിരുന്നതെന്നാണ് വ്യക്തമാകുന്നത്.
റാഞ്ചി സ്വദേശിയായ ഡോക്ടര്‍ ഇഷ്തിയാഖ് ആണ് ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തെ തകര്‍ക്കാന്‍ ഗുരുതരമായ തോതിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഈ ഗ്രൂപ് തയ്യാറെടുത്തിരുന്നത്. ആയുധം ഉപയോഗിക്കുന്നതിനുള്‍പ്പെടെ പരിശീലനം ലഭിച്ചവരാണ് ഈ സെല്ലിലുണ്ടായിരുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയത്.
14 പേരില്‍ 6 പേരെ രാജസ്ഥാനിലെ ഭിവാദിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആയുധപരിശീലനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ബാക്കി എട്ടുപേരെ ഉത്തര്‍പ്രദേശില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ നിന്നും പൊലീസ് ആയുധങ്ങളും ആയുധസാമഗ്രികളും വെടിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.